ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങിലേക്ക് മോഹൻലാലിനെ ക്ഷണിക്കുമെന്ന് മന്ത്രി ബാലൻ 

Published On: 2018-07-24 14:45:00.0
ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങിലേക്ക് മോഹൻലാലിനെ ക്ഷണിക്കുമെന്ന് മന്ത്രി ബാലൻ 

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങിൽ മുഖ്യാതിഥിയായി നടൻ മോഹൻലാലിനെ ക്ഷണിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ. മോഹൻലാലിനെ ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ട് ആരും നിവേദനം നൽകിയിട്ടില്ല. നാളെ മോഹൻലാലിന് ഔദ്യോഗിക ക്ഷണക്കത്ത് നൽകുമെന്നും മന്ത്രി പറഞ്ഞു.

മോഹൻലാൽ പങ്കെടുത്താൽ ചടങ്ങിന്റെ ക്ഷോഭ നഷ്‌ടപ്പെടുമെന്ന വാദത്തിന് യുക്തിയില്ല. മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിച്ച ഇന്ദ്രൻസ് അടക്കമുള്ള താരങ്ങൾക്കൊന്നും മോഹൻലാൽ പങ്കെടുക്കുന്നതിനോട് എതിർപ്പുകളില്ല. പുരസ്‌ക്കാര ദാന ചടങ്ങിൽ മുഖ്യാതിഥി വേണ്ടെന്ന ചിലരുടെ വാദത്തോടും യോജിപ്പില്ല. നേരത്തെ തമിഴ് നടൻ സൂര്യ മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. ചരിത്രമറിയാതെയാണ് ചിലർ വിവാദമുണ്ടാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Top Stories
Share it
Top