ചലച്ചിത്ര പുരസ്​കാര വിതരണ ചടങ്ങിൽ മോഹൻലാൽ പങ്കെടുക്കും

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്​കാര വിതരണ ചടങ്ങിൽ മോഹൻലാൽ പങ്കെടുക്കും. സാംസ്​കാരിക വകുപ്പ്​ നൽകിയ ക്ഷണം മോഹൻലാൽ സ്വീകരിച്ചു. ബുധനാഴ്​ചയാണ്​...

ചലച്ചിത്ര പുരസ്​കാര വിതരണ ചടങ്ങിൽ മോഹൻലാൽ പങ്കെടുക്കും

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്​കാര വിതരണ ചടങ്ങിൽ മോഹൻലാൽ പങ്കെടുക്കും. സാംസ്​കാരിക വകുപ്പ്​ നൽകിയ ക്ഷണം മോഹൻലാൽ സ്വീകരിച്ചു. ബുധനാഴ്​ചയാണ്​ ക്ഷണിച്ച്​ കൊണ്ടുള്ള കത്ത്​ സാംസ്​കാരിക വകുപ്പ്​ മോഹൻലാലിന്​ കൈമാറിയത്​. ​

മോഹൻലാലിനെ പുരസ്​കാര വിതരണ ചടങ്ങിൽ​ മുഖ്യാതിഥിയാക്കുന്നത്​ വിവാദങ്ങൾക്ക്​ കാരണമായിരുന്നു. മുഖ്യമന്ത്രി അവാർഡ്​ വിതരണം ചെയ്​താൽ മതിയെന്നും ചലച്ചിത്ര താരം മുഖ്യാതിഥിയായി വേണ്ടെന്നുമായിരുന്നു ഒരു വിഭാഗത്തി​​​​ന്റെ നിലപാട്​. ഇതുമായി ബന്ധപ്പെട്ട്​ 107 പേർ ഒപ്പിട്ട നിവേദനം സാംസ്​കാരിക വകുപ്പ്​ മന്ത്രി എ.കെ ബാലന്​ കൈമാറുകയും ചെയ്​തിരുന്നു.

പുരസ്‌കാര വിതരണ ചടങ്ങിലെ മുഖ്യാതിഥിയുമായി മോഹന്‍ലാലിനെ തന്നെ പങ്കെടുപ്പിക്കുമെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിനിടെ മോഹൻലാലിനെ പിന്തുണച്ച്​ സിനിമ മേഖലയിലെ അമ്മയുൾപ്പടെയുള്ള സംഘടനകൾ രംഗത്തെത്തുകയും ചെയ്​തിരുന്നു.