മോഹന്‍ലാലിനെ അനുകൂലിച്ച് ഫാന്‍സ് അസോസിയേഷന്റെ പ്രകടനം

Published On: 30 Jun 2018 5:45 AM GMT
മോഹന്‍ലാലിനെ അനുകൂലിച്ച് ഫാന്‍സ് അസോസിയേഷന്റെ പ്രകടനം

കൊച്ചി: 'അമ്മ' പ്രസിഡന്റ് മോഹന്‍ലാലിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതായി ആരോപിച്ച് കൊച്ചിയില്‍ ഫാന്‍സ് അസോസിയേഷന്റെ പ്രകടനം. നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ മോഹന്‍ലാലിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്ന് അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റി ആരോപിച്ചു.

'വീ സപ്പോര്‍ട്ട് മോഹന്‍ലാല്‍' എന്ന പോസ്റ്ററുകളുമായി ഫിലിം ചേംബര്‍ ഓഫീസിനു മുന്നിലായിരുന്നു പ്രകടനം. വ്യാഴാഴ്ച ചേംബര്‍ ഓഫീസിനു മുന്നില്‍ എ.ഐ.വൈ.എഫിന്റെ നേതൃത്വത്തില്‍ മോഹന്‍ലാലിന്റെ കോലം കത്തിച്ചിരുന്നു. വെള്ളിയാഴ്ച കെ.എസ്.യു. പ്രവര്‍ത്തകര്‍ മോഹന്‍ലാലിന്റെ വീട്ടിലേക്ക് പ്രകടനവും നടത്തി. ഇതിനു പിന്നാലെയാണ് ഫാന്‍സ് അസോസിയേഷന്‍ മോഹന്‍ലാലിന് പിന്‍തുണയുമായി പ്രകടനം നടത്തിയത്.

Top Stories
Share it
Top