ചർക്കയിൽ നൂൽനൂൽക്കുന്ന പരസ്യചിത്രം: മോഹൻലാലിന് ഖാദി ബോർഡിന്റെ വക്കീൽ നോട്ടിസ്

Published On: 2018-08-04 10:30:00.0
ചർക്കയിൽ നൂൽനൂൽക്കുന്ന പരസ്യചിത്രം: മോഹൻലാലിന് ഖാദി ബോർഡിന്റെ വക്കീൽ നോട്ടിസ്

കോഴിക്കോട്: സ്വകാര്യസ്ഥാപനത്തിന്റെ പരസ്യത്തിൽ, ചർക്കയിൽ നൂൽനൂൽക്കുന്നതായി അഭിനയിച്ച മോഹൻലാലിന് വക്കീൽ നോട്ടിസ് അയച്ചുവെന്ന് സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോർഡ് ഉപാധ്യക്ഷ ശോഭന ജോർജ്. പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനത്തിന്റെ എംഡിക്കും നോട്ടീസ് അയച്ചതായും അവര്‍ അറിയിച്ചു.

ചർക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്റെ പരസ്യത്തിൽ മോഹൻലാൽ അഭിനയിച്ചത് തെറ്റിദ്ധാരണയുണ്ടാക്കും. പരസ്യത്തിൽനിന്നു പിന്മാറിയില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടിവരും. ഖാദിയെന്ന പേരിൽ വ്യാജ തുണിത്തരണങ്ങൾ വ്യാപകമാണെന്നും ശോഭന ജോർജ് പറഞ്ഞു. ഖാദി ബോർഡ് ഓണം–ബക്രീദ് മേളയുടെ ജില്ലാതല ഉദ്ഘാടനത്തിൽ പ്രസംഗിക്കുകയായിരുന്നു ശോഭനാ ജോർജ്.

Top Stories
Share it
Top