തിങ്കളാഴ്ച വരെ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: തിങ്കളാഴ്ച വരെ കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത. മണിക്കൂറില്‍ 50 കി.മീ വരെ കാറ്റ് വീശാന്‍ സാധ്യതയുള്ളതാനാല്‍...

തിങ്കളാഴ്ച വരെ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: തിങ്കളാഴ്ച വരെ കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത. മണിക്കൂറില്‍ 50 കി.മീ വരെ കാറ്റ് വീശാന്‍ സാധ്യതയുള്ളതാനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തപ്രതികരണ കേന്ദ്രം അറിയിച്ചു. കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ജലക്കമ്മീഷനും അറിയിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍, ബംഗാള്‍ തീരത്തിനടുത്തായി ന്യൂനമര്‍ദമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്പെടാനിടയാക്കും. കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ ശക്തിപ്രാപിക്കും.

Story by
Read More >>