- Sun Feb 17 2019 15:05:15 GMT+0530 (IST)
- E Paper
Download App

- Sun Feb 17 2019 15:05:15 GMT+0530 (IST)
- E Paper
Download App
- .
- .
- .
- .
- .
വിവാഹ വീഡിയോ മോര്‍ഫിങ്: മുഖ്യപ്രതി ബിബീഷ് പിടിയില്‍
Published On: 2018-04-04T10:15:00+05:30
കോഴിക്കോട്: വിവാഹ വീഡിയോ മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോ നിര്‍മ്മിച്ച കേസില്‍ മുഖ്യപ്രതി ബിബീഷ് പിടിയിലായി. ഇടുക്കിയില്‍ നിന്നാണ് ബിബീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വടകര സദയം സറ്റുഡിയോ ഉടമകളായ സതീഷ് സഹോദരന് ദിനേഷ് എന്നിവരെ നേരത്തെ വയനാട്ടില്‍ നിന്നും പൊലീസ് പിടികൂടിയിരുന്നു. ഇതോടെ ഈ കേസില്‍ മൂന്ന് പ്രതികള്‍ പിടിയിലായി.
13 ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന ബിബീഷിനെ പിടികൂടുന്നതിനായി പൊലീസ് കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിവാദത്തിലായ സദയം സ്റ്റുഡിയോയിലെ വീഡിയോ എഡിറ്ററാണ് ബിബീഷ്.
വിവാഹ വീഡിയോകളില്‍ നിന്നും സ്ത്രീകളുടെ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്ത് ബിബീഷ് ബ്ലാക്ക്മെയില്‍ ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

Top Stories