ഷൊര്‍ണൂരില്‍ അമ്മയും മകനും തൂങ്ങിമരിച്ച നിലയില്‍

Published On: 2018-07-21T09:15:00+05:30
ഷൊര്‍ണൂരില്‍ അമ്മയും മകനും തൂങ്ങിമരിച്ച നിലയില്‍

ഷൊര്‍ണൂര്‍: അമ്മയും മകനും തൂങ്ങിമരിച്ച നിലയില്‍. കുളപ്പുള്ളി ആനപ്പാറക്കുണ്ട് നായാടി കോളനിയില്‍ ഉണ്ണി എന്നയാളുടെ ഭാര്യ ഹേമാംബിക ( 42) മകന്‍ രഞ്ജിത് (18) എന്നിവരേയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് നടപടികള്‍ തുടങ്ങിയതായാണ് വിവരം.

പാലക്കാട് തൃത്താല ആലുരിലാണ് ഹേമാംബികയും മകനും താമസിച്ചിരുന്നത്. ആനപ്പാറക്കുണ്ട് കോളനിയിലുള്ളത് ഇവരുടെ ഭര്‍ത്താവിന്റെ കുടുംബവീടാണ്. ഈ വീടിനോട് ചേര്‍ന്നുകിടക്കുന്ന മറ്റൊരു വീട്ടിലാണ് ഹേമാംബികയേയും മകനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

Top Stories
Share it
Top