കുടുംബ വഴക്ക്; മൂന്ന് വയസ്സുകാരിയെ കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Published On: 2018-05-16T15:30:00+05:30
കുടുംബ വഴക്ക്; മൂന്ന് വയസ്സുകാരിയെ കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

നാദാപുരം: മൂന്ന് വയസ്സുള്ള മകളെ കൊലപ്പെടുത്തിയ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് നാദാപുരം പുറമേരിയില്‍ ഇന്ന് ഉച്ചക്ക് രണ്ടുമണിക്കാണ് സംഭവം. പുറമേരി സ്വദേശി സഫൂറ(33) യാണ് ബക്കറ്റില്‍ വെള്ളം നിറച്ച് രണ്ട് മക്കളെയും മുക്കിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ബക്കറ്റിലെ വെള്ളത്തില്‍ വിണ് മൂന്ന് വയസ്സുകാരി ഇംഫാലാണ് മരിച്ചത്. ഒന്നരവയസ്സുള്ള അമാല്‍ രക്ഷപ്പെട്ടു. കുടുംബ വഴക്കാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് അമ്മ പോലീസിന് മൊഴി നല്‍കി. ആത്മഹത്യയ്ക്ക് ശ്രമിച്ച സഫൂറയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഫൂറയുടെ ഭര്‍ത്താവ് വിദേശത്താണ്. കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു സഫൂറയുടെ തീരുമാനമെന്ന് പോലീസ് പറഞ്ഞു.

Top Stories
Share it
Top