ആഗസ്റ്റ് 7 ന് മോട്ടോര്‍ വാഹന പണിമുടക്ക്

Published On: 2018-08-02 10:00:00.0
ആഗസ്റ്റ് 7 ന് മോട്ടോര്‍ വാഹന പണിമുടക്ക്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആഗസ്റ്റ് ഏഴിന് രാജ്യവ്യാപകമായി മോട്ടോര്‍ വാഹന പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള എല്ലാ തൊഴിലാളി യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കും. മോട്ടോര്‍ മേഖലയെ തകര്‍ക്കാനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാരിന്റെ മോട്ടോര്‍ വാഹന നിയമ ഭേദഗതിയെന്നും ഇതിലൂടെ കുത്തകകളെ സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും തൊഴിലാളി യൂണിയനുകള്‍ പറയുന്നു.

നിലവിലുള്ള മോട്ടോര്‍ വാഹന നിയമം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു പകരം മോട്ടോര്‍ മേഖലയെ കുത്തകകള്‍ക്കു അടിയറവയ്ക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ നിയമഭേദഗതി കൊണ്ടുവരുന്നതെന്നും തൊഴിലാളികള്‍ പറയുന്നു.

നേരത്തെ ഈ വര്‍ഷം ജനുവരിയില്‍ യൂണിയനുകള്‍ മോട്ടോര്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു.

Top Stories
Share it
Top