പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍; കെഎസ്ആർടിസി സർവീസ് നടത്തില്ല

തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി...

പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍; കെഎസ്ആർടിസി സർവീസ് നടത്തില്ല

തിരുവനന്തപുരം: മോട്ടോര്‍ വാഹന നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി തുടങ്ങും. ബി.എം.എസ്. ഒഴികെ യൂണിയനുകള്‍ പങ്കെടുക്കും. ഒട്ടോറിക്ഷ, ടാക്സി, സ്വകാര്യ ബസുകള്‍, ചരക്കുലോറികള്‍ എന്നിവ നാളെ ഓടില്ല.

മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധനയങ്ങള്‍ക്കെതിരെ കെഎസ്ആര്‍ടിസിയിലെ ട്രേഡ് യൂണിയനുകളും പണിമുടക്ക് പ്രഖ്യാപിച്ചതോടെ പൊതുഗതാഗതം പൂര്‍ണമായും തടസപ്പെടും. കെഎസ്ആര്‍ടിസി യൂണിയനുകളുമായി 12 മണിക്ക് മാനേജിങ് ഡയറക്ടര്‍ ചര്‍ച്ച നടത്തുന്നുണ്ട്. സംഘടനകളുമായി എം.ഡി ടോമിന്‍ തച്ചങ്കരി ചര്‍ച്ച നടത്തുകയാണ്.

നാളെ സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് തടസമില്ല. ഈ ആവശ്യം ഉന്നയിച്ച് തൊഴിലാളികളും വാഹന ഉടമകളും നടത്തുന്ന രണ്ടാമത്തെ ദേശീയ പണിമുടക്കാണിത്.

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ തുടങ്ങാനിരിക്കുന്ന പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ നാളെ നടക്കാനിരുന്ന സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു. കണ്ണൂര്‍, എം.ജി, കേരള, ആരോഗ്യ സര്‍വകലാശാലകള്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

Story by
Read More >>