വാഹനങ്ങള്‍ തടഞ്ഞുള്ള പരിശോധനകള്‍ ഇനി പഴങ്കഥ; നിരീക്ഷിക്കാന്‍ ക്യാമറകണ്ണുകള്‍

ഇതുവഴി വാഹനങ്ങളുടെ വേഗത, നമ്പര്‍ പ്ലേറ്റ്, എന്നിവ നീരീക്ഷിക്കാനാവും. പുറമെ എത്ര വേഗതയിലും പോകുന്ന വാഹനങ്ങളുടെയും വേഗത നമ്പര്‍ പ്ലേറ്റ് വഴി ഒപ്പിയെടുക്കാനും ഈ സാങ്കേതിക വിദ്യക്ക് കഴിയും. നമ്പര്‍ പ്ലേറ്റ് ക്യാമറയിലൂടെ ഒപ്പിയെടുത്ത് വാഹനത്തിന്റെ മുഴുവന്‍ വിവരങ്ങളും നല്‍കുന്ന കമ്പ്യുട്ടര്‍ സംവിധാനമാണിത്.

വാഹനങ്ങള്‍ തടഞ്ഞുള്ള പരിശോധനകള്‍ ഇനി പഴങ്കഥ; നിരീക്ഷിക്കാന്‍ ക്യാമറകണ്ണുകള്‍

വാഹനങ്ങള്‍ തടഞ്ഞുള്ള മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനകള്‍ ഇനി പഴങ്കഥയാവും. ഇനി മുതല്‍ നിരത്തിലോടുന്ന ഓരോ വാഹനങ്ങളെയും നിരീക്ഷിക്കുക ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ സംവിധാനമുള്ള ക്യാമറകള്‍ സ്ഥാപിച്ച വാഹനങ്ങളാവും ഇതിനായി പതിനേഴോളം ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് നിരത്തിലിറക്കും. മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹനഡേറ്റാ ബേസ് അടിസ്ഥാനമാക്കിയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക.

ഇതുവഴി വാഹനങ്ങളുടെ വേഗത, നമ്പര്‍ പ്ലേറ്റ്, എന്നിവ നീരീക്ഷിക്കാനാവും. പുറമെ എത്ര വേഗതയിലും പോകുന്ന വാഹനങ്ങളുടെയും വേഗത നമ്പര്‍ പ്ലേറ്റ് വഴി ഒപ്പിയെടുക്കാനും ഈ സാങ്കേതിക വിദ്യക്ക് കഴിയും. നമ്പര്‍ പ്ലേറ്റ് ക്യാമറയിലൂടെ ഒപ്പിയെടുത്ത് വാഹനത്തിന്റെ മുഴുവന്‍ വിവരങ്ങളും നല്‍കുന്ന കമ്പ്യുട്ടര്‍ സംവിധാനമാണിത്. നിലവിലെ ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളിലും ഈ സംവിധാനം ഉള്‍പ്പെടുത്തും.

ഈ സംവിധാനം വഴി മോഷണ വാഹനങ്ങള്‍, കാലാവധി കഴിഞ്ഞ വാഹനങ്ങള്‍, ഇന്‍ഷൂറന്‍സ് തെറ്റിയ വാഹനങ്ങള്‍, എന്നിവ തിരിച്ചറിയാന്‍ കഴിയുമെത്രെ. മാത്രവുമല്ല, വാഹനത്തിന്റെ നമ്പര്‍ പ്രത്യേകമായി രേഖപ്പെടുത്തിയാല്‍ ആ വഴി ആ വാഹനം കടന്നുപോയാല്‍ ഉടനടി വിവരങ്ങള്‍ കൈമാറാനും ഈ സംവിധാനത്തിനു കഴിയും. ഒരു മാസത്തിനകം ഈ സംവിധാനം സംസ്ഥാനത്ത് നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More >>