കണ്ണൂരിൽ ഉരുള്‍പ്പൊട്ടലില്‍ ഒരാള്‍ മരിച്ചു

കണ്ണൂർ: മാക്കുട്ടത്തു ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരാൾ മരിച്ചു. കുന്നോത്ത് ബെൻഹിൽ സ്വദേശി ശരത്ത്(27)ആണ് മരിച്ചത്. ചെങ്കൽ...

കണ്ണൂരിൽ ഉരുള്‍പ്പൊട്ടലില്‍  ഒരാള്‍ മരിച്ചു

കണ്ണൂർ: മാക്കുട്ടത്തു ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരാൾ മരിച്ചു. കുന്നോത്ത് ബെൻഹിൽ സ്വദേശി ശരത്ത്(27)ആണ് മരിച്ചത്. ചെങ്കൽ ലോറിയിലെ ക്ലീനറാണ് ശരത്ത്. ഇന്നലെ വീരാജ് പേട്ടയിൽ ചെങ്കൽ ഇറക്കി തിരിച്ചു വരുന്നതിനിടയിൽ മാക്കൂട്ടത്ത് വെച്ച് കാണാതയാവുകയായിരുന്നു.

മാക്കൂട്ടത്ത് നിന്ന് പത്ത് കിലോമീറ്റർ അകലെ മെതിയടിപ്പാറയ്ക്ക് സമീപത്തായാണ് മൃതദേഹം കണ്ടത്. മൃതദേഹം വീരാജ്‌പേട്ട് താലൂക്കാശുപത്രിയിലേക്ക് മാറ്റി. ശരത്തിനെ ഇന്നലെ മുതൽ കാണാനില്ലെന്ന് വിവരം ലഭിച്ചിരുന്നതായും തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയതെന്നും പോലീസ് അറിയിച്ചു.

Read More >>