കോഴിക്കോട്ടും കണ്ണൂരും ഉരുൾപൊട്ടൽ

കണ്ണൂർ/കോഴിക്കോട്: മഴ ശക്തിപ്രാപിച്ചതോടെ മലബാറിന്റെ മലയോര മേഖലയിൽ ഉരുൾപൊട്ടൽ. കോഴിക്കോട് ആനക്കാംപൊയിലിൽ മറിപ്പുഴ, തേന്‍പാറ വനമേഖലകളിലാണ്...

കോഴിക്കോട്ടും കണ്ണൂരും ഉരുൾപൊട്ടൽ

കണ്ണൂർ/കോഴിക്കോട്: മഴ ശക്തിപ്രാപിച്ചതോടെ മലബാറിന്റെ മലയോര മേഖലയിൽ ഉരുൾപൊട്ടൽ. കോഴിക്കോട് ആനക്കാംപൊയിലിൽ മറിപ്പുഴ, തേന്‍പാറ വനമേഖലകളിലാണ് ഉരുള്‍പൊട്ടല്‍. വനത്തോട് ചേര്‍ന്ന വീടുകളില്‍ വെള്ളം കയറി. പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു. മറിപ്പുഴ വനമേഖലയിലാണ് വൈകീട്ട് ആറോടെ ആദ്യം ഉരുള്‍പൊട്ടിയത്. ആളപായമില്ല. പ്രദേശത്ത് നിന്നും 30 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.

ഉരുള്‍പൊട്ടലില്‍ അകപ്പെട്ട ആറ് കുടുംബങ്ങളേയും രക്ഷപെടുത്തി. മഴ സക്തമായതോടെ ഇരവിഞ്ഞിപുഴയുലും ചാലിയാര്‍ പുഴയിലും വലിയ തോതില്‍ വെള്ളം കൂടിയിട്ടുണ്ട്. പുല്ലൂരാമ്പാറയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. മിക്ക റോഡുകളും വെള്ളത്തില്‍മുങ്ങി. തിരുവമ്പാടി മേഖലയില്‍ വ്യാപകമായി കൃഷിനശിച്ചു. കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി കലക്ടര്‍ യു വി ജോസ് അറിയിച്ചു.

മണ്ണിടിച്ചിലും മലവെള്ളപാച്ചിലും തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികൾ, എൽ പി യുപി ഹൈസ്ക്കൂൾ ഹയർ സെക്കണ്ടറി വിദ്യാലയങ്ങൾക്ക് നാളെ (ജൂൺ 13 ) ജില്ലാ കളക്ടർ യു വി ജോസ് അവധി പ്രഖ്യാപിച്ചു.

കണ്ണൂരിൽ ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്തിലേ മുടിക്കയം പാറക്കമലയിലാണ് ഉരുൾപൊട്ടിയത്. ഇന്ന് പെയ്ത കനത്ത മഴയെ തുടർന്ന് വൈകിട്ട് 6.50 ഓടെയായിരുന്നു ഉരുൾപൊട്ടിൽ. ശക്തമായ മലവെള്ളപ്പാച്ചിലിൽ രണ്ടു റോഡുകൾ ഒഴുകിപോയി. പ്രദേശത്തെ വീടുകൾക്കും ഭീഷണി ഉണ്ട്.

മലവെള്ളപ്പാച്ചലിൽ വലിയ പാറക്കല്ലുകൾ ഒഴുകിയെത്തിയ നിലയിലാണ്. ഉരുൾപൊട്ടിയെങ്കിലും പരിക്കുകളോ ആളപായമോ നിലവിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. അപകട ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ റവന്യു സംഘം അയ്യങ്കുന്നിലെത്തി. ആവശ്യമെങ്കിൽ ജനനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടിയും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Story by
Read More >>