നിപ വൈറസിനെതിരെ വ്യാജ പ്രതിരോധ മരുന്ന് വിതരണം; ഓഫീസ് അറ്റന്‍ഡറെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: നിപ വൈറസിനെതിരെ വ്യാജ പ്രതിരോധ മരുന്ന് വിതരണം ചെയ്ത മുക്കത്തെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി അറ്റന്‍ഡറെ സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യമന്ത്രി കെ...

നിപ വൈറസിനെതിരെ വ്യാജ പ്രതിരോധ മരുന്ന് വിതരണം; ഓഫീസ് അറ്റന്‍ഡറെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്: നിപ വൈറസിനെതിരെ വ്യാജ പ്രതിരോധ മരുന്ന് വിതരണം ചെയ്ത മുക്കത്തെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി അറ്റന്‍ഡറെ സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാണ് ഇക്കാര്യം അറിയിച്ചത്. മണാശ്ശേരി ഹോമിയോ ആശുപത്രിയില്‍ നിന്നാണ് വ്യാജ മരുന്ന് വിതരണം ചെയ്തത്.

മരുന്ന് കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നാണ് സംഭവം പുറത്തായത്. വാര്‍ത്ത അറിഞ്ഞയുടന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് അടിയന്തിരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.

പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അറ്റന്‍ഡറെ സസ്‌പെന്‍ഡ് ചെയ്തത്. വിശദമായ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഡോക്ടറുടെ കുറിപ്പടിയില്ലാതെയാണ് അറ്റന്‍ഡര്‍ മരുന്ന് നല്‍കിയത്.

Story by
Read More >>