ഉന്നതാധികാരസമിതി ഇന്ന് മുല്ലപ്പെരിയാർ സന്ദർശിക്കും

Published On: 4 Aug 2018 4:15 AM GMT
ഉന്നതാധികാരസമിതി ഇന്ന് മുല്ലപ്പെരിയാർ സന്ദർശിക്കും

ഇടുക്കി: മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും. കേന്ദ്രജലകമ്മീഷനിൽ നിന്നുള്ള ഗുൽഷൻ രാജ് ചെയര്‍മാനായുള്ള സമിതിയിൽ ടിങ്കു ബിശ്വാസ് കേരളത്തെയും കെഎസ് പ്രഭാകര്‍ തമിഴ്നാടിനെയും പ്രതിനിധീകരിക്കും. ഉപസമിതി അംഗങ്ങളും ഇവര്‍ക്കൊപ്പമുണ്ടാകും.

കനത്ത മഴയിൽ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് സമിതിയുടെ സന്ദര്‍ശനം. 135.40 അടിയാണ് ഇപ്പോഴത്തെ അണക്കെട്ടിലെ ജലനിരപ്പ്. അനുവദനീയ സംഭരണശേഷിയായ 142 അടിവരെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്നാട് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇതിന് മുന്നെ ജനങ്ങളുടെ സുരക്ഷയെ കരുതി അണക്കെട്ടിൻെറ സ്പിൽവെ ഷട്ടറുകൾ തുറക്കണമെന്ന് കേരളം ആവശ്യപെട്ടിട്ടിണ്ട്.

സന്ദര്‍ശനത്തിന് ശേഷമുള്ള യോഗത്തിൽ അണക്കെട്ടിൻെറ ഷട്ടര്‍ മാനുവൽ സമര്‍പ്പിക്കണമെന്നും കേരളം ആവശ്യപ്പെടും. തമിഴ്നാട് കുറേക്കാലമായി ഈ ആവശ്യം നിരസിക്കുകയായിരുന്നു.

Top Stories
Share it
Top