ഉപ്പളയിലെ സി.പി.എം പ്രവർത്തകന്റെ കൊലപാതകം: 2 പേർ കീഴടങ്ങി

Published On: 6 Aug 2018 10:00 AM GMT
ഉപ്പളയിലെ സി.പി.എം പ്രവർത്തകന്റെ കൊലപാതകം: 2 പേർ കീഴടങ്ങി

കാസർകോട്: ഉപ്പള സോങ്കാലിലെ സി.പി.ഐ. എം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതകക്കേസിലെ പ്രതികളായ രണ്ടു പേര്‍ പൊലിസില്‍ കീഴടങ്ങി. ഉപ്പള പ്രതാപ് നഗറിലെ അശ്വത്, കാര്‍ത്തിക് എന്നിവരാണ് കുമ്പള പോലിസിനു മുമ്പാകെ ഇന്ന് ഉച്ചയോടെ കീഴടങ്ങിയത്.

പ്രതികള്‍ കസ്റ്റഡിയിലുണ്ടെന്ന് ജില്ലാ പോലിസ് മേധാവി ഡോ.എ ശ്രീനിവാസ് പറഞ്ഞു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഞായറാഴ്ച രാത്രി 11 ഓടെയാണ് ഉപ്പള സോങ്കാലില്‍ വച്ച് സിദ്ദിഖിനെ ബൈക്കിലെത്തിയ സംഘം കുത്തിയത്. ഗുരുതരമായി പരിക്കേറ്റ സിദ്ദീഖിനെ ഓടിക്കൂടിയവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top Stories
Share it
Top