ചെങ്കൽപ്പേട്ടിൽ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം; ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന പോലീസ് സംഘം പുറപ്പെട്ടു

ചെന്നൈ: കാഞ്ചീപുരത്ത് ചെങ്കല്‍പേട്ടിനു സമീപം കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം പത്തനംതിട്ടയില്‍നിന്ന് കാണാതായ...

ചെങ്കൽപ്പേട്ടിൽ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം; ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന പോലീസ് സംഘം പുറപ്പെട്ടു

ചെന്നൈ: കാഞ്ചീപുരത്ത് ചെങ്കല്‍പേട്ടിനു സമീപം കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം പത്തനംതിട്ടയില്‍നിന്ന് കാണാതായ വിദ്യാര്‍ഥിനി ജെസ്‌നയുടെതാണെന്ന സംശയത്തെ തുട‍‌‌‌ർന്ന് തിരോധാനം അന്വേഷിക്കുന്ന പോലീസ് സംഘം കാഞ്ചീപുരത്തേക്ക് പുറപ്പെട്ടു.

യുവതിയുടെ പല്ലിന് ക്ലിപ്പ് ഇട്ടിട്ടുണ്ട്. കാണാതായ ജസ്‌നയ്ക്കും ക്ലിപ്പിട്ടുണ്ട് എന്നതാണ് സംശയത്തിനിടയാക്കിയത്. എന്നാല്‍ മൃതദേഹത്തിന് മൂക്കുത്തിയുണ്ട്. ജസ്‌നയ്ക്ക് മൂക്കുത്തിയില്ല. മൃതദേഹത്തിനടുത്ത് നിന്ന് സ്യൂട്ട് കേസും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് പെട്രോളിങ്ങിനിടെ പൊലീസ് ചെങ്കൽപ്പേട്ടിനടുത്തെ റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. വിവരം പോലീസ് വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇട്ടിരുന്നു. തുടര്‍ന്നാണ് ഇത് കേരള പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.

Read More >>