പെരുമ്പാവൂരിൽ പെൺകുട്ടിയെ കഴുത്തറുത്തു കൊന്നു; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

പെരുമ്പാവൂര്‍: പൂക്കാട്ടുപടിക്കു സമീപം എടത്തിക്കാട്ടില്‍ പെണ്‍കുട്ടിയെ കഴുത്തറുത്തു കൊന്നു. അന്തിനാട്ട് വീട്ടിൽ തമ്പിയുടെ മകൾ നിമിഷ (19) ആണു...

പെരുമ്പാവൂരിൽ പെൺകുട്ടിയെ കഴുത്തറുത്തു കൊന്നു; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

പെരുമ്പാവൂര്‍: പൂക്കാട്ടുപടിക്കു സമീപം എടത്തിക്കാട്ടില്‍ പെണ്‍കുട്ടിയെ കഴുത്തറുത്തു കൊന്നു. അന്തിനാട്ട് വീട്ടിൽ തമ്പിയുടെ മകൾ നിമിഷ (19) ആണു കൊല്ലപ്പെട്ടത്. വാഴക്കുളം എംഇഎസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ് പെൺകുട്ടി. ആക്രമണം ചെറുക്കുന്നതിടെ പെണ്‍കുട്ടിയുടെ അച്ഛനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബംഗാൾ മുർഷിദാബാദ് സ്വദേശി ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാട്ടുകാര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Read More >>