മുഖ്യമന്ത്രി താമസിക്കുന്ന മുറിക്കുമുന്നില്‍ കത്തിവീശി ആത്മഹത്യഭീഷണി; യുവാവ് പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി കേരള ഹൗസില്‍ മുഖ്യമന്ത്രിക്ക് വധഭീഷണിയുമായി എത്തിയയാള്‍ പിടിയില്‍. മുഖ്യന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന കൊച്ചിന്‍ ഹൗസിന്...

മുഖ്യമന്ത്രി താമസിക്കുന്ന മുറിക്കുമുന്നില്‍ കത്തിവീശി ആത്മഹത്യഭീഷണി; യുവാവ് പിടിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി കേരള ഹൗസില്‍ മുഖ്യമന്ത്രിക്ക് വധഭീഷണിയുമായി എത്തിയയാള്‍ പിടിയില്‍. മുഖ്യന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന കൊച്ചിന്‍ ഹൗസിന് മുന്നിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി കത്തിവീശുകയായിരുന്നു. ചെട്ടികുളങ്ങര സ്വദേശി വിമല്‍രാജ് എന്നു പരിചയപ്പെടുത്തിയ ആളാണ് കത്തിവീശീയത്. രാവിലെ 9.30 ഓടെ ഇയാളെ സുരക്ഷ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പരസ്പരവിരുദ്ധമായാണ് ഇയാള്‍ സംസാരിക്കുന്നത്.

മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോടു സംസാരിക്കുന്നതിനിടെയാണ് ഇയാൾ കേരള ഹൗസിലെത്തിയത്. ബാഗിൽ കടലാസുകൾക്കൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു കത്തി. സംശയം തോന്നിയ സുരക്ഷജീവനക്കാർ വിവരം ചോദിച്ചപ്പോൾ കത്തിയുമായി മുന്നോട്ടു കുതിക്കുകയായിരുന്നു വിമൽരാജ്. ഉടൻതന്നെ സുരക്ഷാസേന കത്തി പിടിച്ചുവാങ്ങി. താൻ മരിക്കാൻ പോകുകയാണെന്നും ജീവിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്നും വിമൽ വിളിച്ചുപറഞ്ഞു. തന്നെ ജോലി ചെയ്യാൻ അനുവദിക്കണം.

ജീവിക്കാൻ മാർഗമില്ലെന്നും വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടില്ലെന്നും വിമൽരാജ് ആരോപിച്ചു. തനിക്ക് രണ്ട് മക്കളാണെന്നും ജീവിക്കാൻ പറ്റാത്ത സാഹചര്യമാണെന്നും പൊലീസ് ജീപ്പിൽ കയറ്റുമ്പോൾ ഇയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. അനുനയിപ്പിക്കാനെത്തിയ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയോടും ഇദ്ദേഹം കയർത്തും സംസാരിച്ചു.


Story by
Next Story
Read More >>