ഇന്നലത്തെ ഹര്‍ത്താലിനെ തള്ളി മുസ്ലിംലീഗ്; വര്‍ഗീയ വിഭജനം ഉണ്ടാക്കുകയാണ് ലക്ഷ്യം

Published On: 17 April 2018 12:00 PM GMT
ഇന്നലത്തെ ഹര്‍ത്താലിനെ തള്ളി മുസ്ലിംലീഗ്; വര്‍ഗീയ വിഭജനം ഉണ്ടാക്കുകയാണ് ലക്ഷ്യം

മലപ്പുറം: കഠ്‌വയില്‍ കൂട്ടബലാല്‍സംഗത്തിനിരയായി എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ തിങ്കളാഴ്ച നടത്തിയ ഹര്‍ത്താലിനെതിരെ മുസ്ലിം ലീഗ്. ചില ദുശക്തികളായിരുന്നു ഹര്‍ത്താലിന് പിന്നിലെന്നും വര്‍ഗീയ വിഭജനം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. നടന്ന അക്രമസംഭവങ്ങളില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

സോഷ്യല്‍മീഡിയയിലൂടെ ഹര്‍ത്താല്‍ ആഹ്വാനം വന്നപ്പോള്‍ തന്നെ ലീഗ് നേതൃത്വം ഹര്‍ത്താലിന് പിന്തുണയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ബസ്സുകള്‍ക്ക് നേരെയും കടകള്‍ക്ക് നേരെയും ആക്രമണം നടന്നിരുന്നു.


Top Stories
Share it
Top