ഇന്നത്തെ ഹര്‍ത്താലുമായി ബന്ധമില്ലെന്ന് മുസ്ലിം ലീഗ് 

Published On: 16 April 2018 6:45 AM GMT
ഇന്നത്തെ ഹര്‍ത്താലുമായി ബന്ധമില്ലെന്ന് മുസ്ലിം ലീഗ് 

മലപ്പുറം: ഇന്നത്തെ ഹര്‍ത്താലുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് മുസ്ലിം ലീഗ്. സോഷ്യല്‍ മീഡിയ വഴി ഹര്‍ത്താലിനു ആഹ്വാനം ചെയ്തത് സംഘടിതമായതും സമാധാനപരവും ഒറ്റക്കെട്ടായതുമായ പ്രതിഷേധങ്ങളെ വഴി തിരിച്ചുവിടാനുള്ള നീക്കമാണെന്നും ഇന്നത്തെ ഹര്‍ത്താലുമായി മുസ് ലിം ലീഗിന് ഒരു ബന്ധവുമില്ലെന്നുമാണ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ജമ്മുവിലെ കഠ്‌വയില്‍ എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാല്‍സംഘം ചെയ്ത് കൊന്നു തള്ളിയത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായും സമാധാനപരമായും പ്രതിഷേധിച്ചപ്പോള്‍ മുസ്ലിം ലീഗും മുന്‍പില്‍ തന്നെ നിന്നു. കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിച്ച രണ്ടു മന്ത്രിമാര്‍ രാജിവെച്ചതും സുപ്രീം കോടതി ശക്തമായി ഇടപെട്ടതും ജനകീയ മുന്നേറ്റങ്ങളുടെ ഫലമാണ്. സമാധാനപരമായ സമരങ്ങളിലൂടെയും നിയമ പോരാട്ടത്തിലൂടെയും ആസിഫക്ക് നീതി ലഭ്യമാക്കാന്‍ മുസ്ലിം ലീഗ് പാര്‍ട്ടി മുന്നില്‍ ഉണ്ടാകുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.

Top Stories
Share it
Top