പാൽ കൊടുത്ത കൈക്ക് കടിച്ചപ്പോള്‍ എസ്ഡിപിഐയെ സിപിഎം തിരിച്ചറിഞ്ഞു

Published On: 18 July 2018 6:45 AM GMT
പാൽ കൊടുത്ത കൈക്ക് കടിച്ചപ്പോള്‍ എസ്ഡിപിഐയെ സിപിഎം തിരിച്ചറിഞ്ഞു

ന്യൂഡല്‍ഹി: സി.പി.എം എസ്.ഡി.പി.ഐക്കെതിരേ പ്രസ്താവന നടത്തുന്നുണ്ടെങ്കിലും പലയിടങ്ങളിലും ഇപ്പോഴും സഖ്യം തുടരുന്നുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. പാല് കൊടുത്ത കൈക്ക് കടിച്ചപ്പോഴാണ് സി.പി.എമ്മിന് എസ്.ഡി.പി.ഐയെ തിരിച്ചറിയാന്‍ കഴിഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി ഡൽഹിയിൽ പറഞ്ഞു.

എസ്ഡിപിഐ മുമ്പ് പല പേരുകളിലായി വന്നപ്പോഴും അവരെ പിന്തുണയ്ക്കുന്ന് നിലപാടാണ് സിപിഎം തുടർന്നത്, സംഘപരിവാറിനെ എതിര്‍ക്കുന്നതു പോലെ എസ്.ഡി.പി.ഐയെയും ഒരുമിച്ചുചേര്‍ന്ന് എതിര്‍ക്കണം. മുസ്‌ലിം ലീഗാണ് അവരുടെ പ്രധാന ലക്ഷ്യം. എസ്.ഡി.പി.ഐയെ വേരോടെ പിഴുതെറിയണമെന്നും കുഞ്ഞാലിക്കുട്ടി ഡൽഹിയിൽ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ​

Top Stories
Share it
Top