പൊലീസിലെ ഉന്നതതലയോ​ഗം: മു​ഖ്യ​മ​ന്ത്രിയുടെ പ്രൈവറ്റ്​ സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും പുറത്ത്

തിരുവനന്തപുരം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നടത്തിയ ഉ​ന്ന​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രുടെ യോ​ഗത്തിൽ നിന്നും​ പ്രൈ​വ​റ്റ്​ സെ​ക്ര​ട്ട​റി...

പൊലീസിലെ ഉന്നതതലയോ​ഗം: മു​ഖ്യ​മ​ന്ത്രിയുടെ പ്രൈവറ്റ്​ സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും പുറത്ത്

തിരുവനന്തപുരം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നടത്തിയ ഉ​ന്ന​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രുടെ യോ​ഗത്തിൽ നിന്നും​ പ്രൈ​വ​റ്റ്​ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​നെ​യും ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ന​ൽ ചീ​ഫ്​ സെ​ക്ര​ട്ട​റി സു​ബ്ര​തോ ബി​ശ്വാ​സി​നെ​യും ഒഴിവാക്കി. ചൊ​വ്വാ​ഴ്​​ച തി​രു​വ​ന​ന്ത​പു​ര​ത്ത്​ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ​നി​ന്നാ​ണ്​ ഇ​രു​വ​ർ​ക്കും മു​ഖ്യ​മ​ന്ത്രിയുടെ നി​ർ​ദേ​ശ​പ്ര​കാ​രം പു​റ​ത്ത് ​പോ​കേ​ണ്ടി​വ​ന്ന​ത്​.

എ​ന്നാ​ൽ, ഉ​ന്ന​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​യി ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ സേ​ന​യി​ൽ​നി​ന്ന​ല്ലാ​ത്ത ആ​രും ഇ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ മുഖ്യമന്ത്രി പ​ര​സ്യ​മാ​യി പ​റ​ഞ്ഞ​തോ​ടെ ഇ​രു​വ​രും പു​റ​ത്തേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്നു. ര​ണ്ടു​മ​ണി​ക്കൂ​ർ നീ​ണ്ട യോ​ഗ​ത്തി​ൽ പൊ​ലീ​സി​ൽ​നി​ന്ന​ല്ലാ​ത്ത ആ​രും പങ്കെടുത്തിരുന്നില്ല.

എ​സ്.​പി​മാ​ർ മു​ത​ലുള്ള മുഴുവൻ ഉ​ദ്യോ​ഗ​സ്​​ഥ​രും സേ​ന​ക്ക്​ പു​റ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രും യോ​ഗത്തിൽ പങ്കെടുത്തു. ഫ​യ​ർ ഫോ​ഴ്​​സ്, ജ​യി​ൽ, ഗ​താ​ഗ​തം, വി​ജി​ല​ൻ​സ്, ക്രൈം​ബ്രാ​ഞ്ച്​ മേ​ധാ​വി​ക​ളും നോ​ൺ ​ഐ.​പി.​എ​സ്​ എ​സ്.​പി​മാ​രും യോ​ഗ​ത്തി​നെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, പൊലീസിലെ അടിമപ്പണി വി​വാ​ദത്തിൽ ഉൾപ്പെട്ട എ.​ഡി.​ജി.​പി സു​ദേ​ഷ്​​കു​മാ​ർ യോ​ഗത്തിനെത്തിയില്ല.

Read More >>