എംവിആറിന് വെവ്വേറെ അനുസ്മരണം സംഘടിപ്പിച്ച് പിൻ​ഗാമികൾ: മൂന്നു മക്കളും മൂന്ന് തട്ടിൽ; നടക്കുന്നത് മൂന്ന് പരിപാടികൾ

അരവിന്ദാക്ഷൻ വിഭാഗവും സിപി ജോൺ വിഭാഗവും വ്യത്യസ്ത അനുസ്മരണ യോഗങ്ങൾ ആണ് സംഘടിപ്പിക്കുന്നത്. സിപിഎമ്മിൽ ലയിച്ച സിഎംപി വിഭാഗം മറ്റൊരു പരിപാടിയാണ് സംഘടിപ്പിക്കുന്നത്.

എംവിആറിന് വെവ്വേറെ അനുസ്മരണം സംഘടിപ്പിച്ച് പിൻ​ഗാമികൾ: മൂന്നു മക്കളും മൂന്ന് തട്ടിൽ; നടക്കുന്നത് മൂന്ന് പരിപാടികൾ

രാഷ്ട്രീയത്തിലെ അതികായനായിരുന്ന എംവി രാഘവന്റെ അനുസ്മരണ പരിപാടികൾ അണികളും കുടുംബവും പല തട്ടുകളിലായി നടത്തുന്നുവെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. ഈമാസം നടക്കുന്ന അനുസ്മരണ പരിപാടി സിഎംപിയിലെ മൂന്ന് വിഭാ​ഗവും പ്രത്യേകമായാണ് നടത്തുന്നത്. അദ്ദേഹത്തിൻെറ മൂന്നു മക്കളും നിലവിൽ മൂന്നു ചേരിയിലാണ്.

അരവിന്ദാക്ഷൻ വിഭാഗവും സിപി ജോൺ വിഭാഗവും വ്യത്യസ്ത അനുസ്മരണ യോഗങ്ങൾ ആണ് സംഘടിപ്പിക്കുന്നത്. സിപിഎമ്മിൽ ലയിച്ച സിഎംപി വിഭാഗം മറ്റൊരു പരിപാടിയാണ് സംഘടിപ്പിക്കുന്നത്. സിപിഎമ്മിൽ ലയിച്ച എംവി ആറിന്റെ പിന്തുടർച്ചക്കാർ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം എംവി ഗോവിന്ദനാണ് ഉദ്ഘാടനം ചെയ്യുന്നത്. ഈ പരിപാടിയിൽ എംവി ആറിന്റെ മകൻ എംവി നികേഷ് കുമാർ പങ്കെടുക്കും.

രാവിലെ കണ്ണൂർ പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത്. വൈകുന്നേരം സ്റ്റേഡിയം കോർണറിൽ ചേരുന്ന പൊതുയോഗത്തിൽ യൂസഫ് തരിഗാമി എംവിആർ പുരസ്കാരം സമ്മാനിക്കും. സിപിഎം ജില്ലാ സെക്രട്ടറി എം പി ജയരാജനും ചടങ്ങിൽ എത്തിച്ചേരും. എന്നാൽ സിപിഎമ്മിൻെറ പേരു പരാമർശിക്കാതെയാണ് ഇതിൻെറ പ്രചാരണ പോസ്റ്ററുകൾ.

അരവിന്ദാക്ഷൻ വിഭാഗത്തിലുള്ള എംവിആറിന്റെ ഇളയമകൻ എംവി രാജേഷിന്റെ നേതൃത്വത്തിലുള്ള അനുസ്മരണ പരിപാടികളും പയ്യാമ്പലത്തെ സ്മൃതി മണ്ഡലത്തിലെ പുഷ്പാർച്ചനയോടെ തന്നെയാണ് ആരംഭിക്കുന്നത്. കണ്ണൂരിൽ നടക്കുന്ന സിഎംപി പത്താം പാർട്ടി കോൺഗ്രസിന്റെ ചടങ്ങുകൾക്കിടയിലാണ് ആണ് പരിപാടി.എന്നാൽ എതിരെ സിപി ജോൺ വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

യഥാർഥ സിഎംപി തങ്ങളാണെന്ന് കോടതി വിധിയിലൂടെ വ്യക്തമായിട്ടുണ്ടെന്നും അരവിന്ദാക്ഷൻ വിഭാഗത്തിന് പാർട്ടി കോൺഗ്രസ് നടത്താൻ എന്ത് അധികാരമാണ് ഉള്ളതെന്നും അവര്‍ ചോദിക്കുന്നു. യുഡിഎഫിനൊപ്പമുള്ള സിഎംപിയുടെ എംവിആർ അനുസ്മരണം പാർട്ടിയുടെ ജനറൽ സെക്രട്ടറി കൂടിയായ സിപി ജോൺ തന്നെ ഉദ്ഘാടന ചെയും. എംവിആറിൻെറ മൂത്ത മകൻ എംവി ഗിരീഷ് കുമാർ ഈ പരിപാടിയിലാണ് പങ്കെടുക്കുക.

Read More >>