മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പുറത്തിറക്കിയ സര്‍ക്കുലര്‍ കൂട്ടത്തോടെ റദ്ദാക്കി

Published On: 25 May 2018 10:00 AM GMT
മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പുറത്തിറക്കിയ സര്‍ക്കുലര്‍ കൂട്ടത്തോടെ റദ്ദാക്കി

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് പുറപ്പെടുവിച്ച ഉന്നത നിയമനങ്ങള്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയത് ഉള്‍പ്പെടെയുള്ള സര്‍ക്കുലറുകള്‍ റദ്ദാക്കി. ജേക്കബ് തോമസിന്റെ കാലത്ത് 48 സര്‍ക്കുലറുകളാണ് വിജിലന്‍സ് പുറത്തിറക്കിയത്. ഇതില്‍ 36 സര്‍ക്കുലറുകളാണ് പുതിയ വിജിലന്‍സ് ഡയറക്ടര്‍ എന്‍ സി അസ്താന റദ്ദാക്കിയത്.

ചട്ടവിരുദ്ധമെന്ന് മുന്നംഗ സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കുലറുകള്‍ റദ്ദാക്കിയത്. മുമ്പ് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് ആയിരുന്ന സമയത്തും ഇതുപോലെ സര്‍ക്കുലറുകള്‍ റദ്ദാക്കിയിരുന്നു.

Top Stories
Share it
Top