നാലുവരിപാത സര്‍വേക്കെതിരെ പ്രതിഷേധം; കുറ്റിപ്പുറത്ത് സംഘര്‍ഷം

കുറ്റിപ്പുറം: ദേശീയപാത നാലു വരിയാക്കുന്നതിന്റെ മുന്നോടിയായുള്ള ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തിക്ക് കുറ്റിപ്പുറത്ത് തുടക്കമായി. ഇന്ന് പത്ത് മണിക്ക്...

നാലുവരിപാത സര്‍വേക്കെതിരെ പ്രതിഷേധം; കുറ്റിപ്പുറത്ത് സംഘര്‍ഷം

കുറ്റിപ്പുറം: ദേശീയപാത നാലു വരിയാക്കുന്നതിന്റെ മുന്നോടിയായുള്ള ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തിക്ക് കുറ്റിപ്പുറത്ത് തുടക്കമായി. ഇന്ന് പത്ത് മണിക്ക് കുറ്റിപ്പുറം റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തുനിന്നാണ് സര്‍വ്വേ നടപടികള്‍ ആരംഭിച്ചത്. ഡപ്യുട്ടി കലക്ടര്‍ ഡോ.ജെ. അരുണിന്റെ നേതൃത്വത്തിലുള്ള റവന്യു ഉദ്യോഗസ്ഥരാണ് സര്‍വ്വേ നടപടികള്‍ക്ക് തുടക്കമിട്ടത്.

മൂന്ന് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളായ ടി.പി ഫൈസല്‍ ,വി.പി ഇസ്മായില്‍, എം.കെ ഫിറോസ് എന്നിവരെ മുന്‍കരുതലായി പൊലിസ് കസ്റ്റഡിയിലെടുത്തു. സംഘര്‍ഷഭരിതമായ അന്തരീഷത്തിലാണ് സര്‍വ്വേ നടപടികള്‍ ആരംഭിച്ചത്.

നിലവിലുള്ള നിര്‍ദിഷ്ട ദേശീയ പാത അലൈന്‍മെന്റ് മാപ്പ് അനുസരിച്ച സ്ഥലങ്ങളില്‍ സര്‍വ്വേ കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയാണ് ഇന്നാരഭിച്ചത്. ഇതിനു ശേഷം ഏറ്റെടുക്കേണ്ട ഭുമി അളന്ന് തിട്ടപ്പെടുത്തി വില നിശ്ചയിക്കല്‍ പ്രക്രിയ നടപ്പാക്കുന്നതാണ്. ജുണില്‍ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് മതിയായ നഷ്ട പരിഹാരം ലഭ്യമാക്കിയ ശേഷമേ ഭൂമി ഹൈവേ അതോറിറ്റിക്ക് കൈമാറല്‍ നടത്തു എന്ന് റവന്യു അധികൃതര്‍ വ്യക്തമാക്കുന്നു.

Story by
Read More >>