ദേശീയപാത സര്‍വ്വെ; പൊന്നാനിയില്‍ പ്രതിഷേധം

Published On: 2018-04-13T12:45:00+05:30
ദേശീയപാത സര്‍വ്വെ; പൊന്നാനിയില്‍ പ്രതിഷേധം

മലപ്പുറം:ദേശീയപാത സര്‍വേക്കിടെ പൊന്നാനി വെളിയംങ്കോട്ട് കോണ്‍ഗ്രസ് പ്രതിഷേധം. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശനങ്ങള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. റോഡ് ഉപരോധിക്കാനുള്ള പ്രതിഷേധക്കാരുടെ നീക്കത്തെ പൊലിസ് തടഞ്ഞു. കനത്ത പൊലിസ് സുരക്ഷയിലാണ് സര്‍വേ നടപടികള്‍ പുരോഗമിക്കുന്നത്.

വ്യാഴാഴ്ച്ച ആരംഭിച്ച രണ്ടാംഘട്ട സര്‍വേയാണ് ഇന്നും തുടരുന്നത്. പൊന്നാനി താലൂക്കിലാണ് സര്‍വേ നടപടികള്‍ നടക്കുന്നത്. വെളിയംങ്കോട്ട് മുതല്‍ തവളക്കുളം വരെയാണു സര്‍വേ പുരോഗമിക്കുന്നത്. നാലു ടീമുകളായാണ് സര്‍വേ നടത്തുന്നത്. പൊന്നാനിയിലാണ് ഇന്നലെ സര്‍വേ തുടങ്ങിയത്. കുറ്റിപ്പുറം മുതല്‍ പൊന്നാനി വരെയുള്ള 24 കിലോമീറ്ററിലാണ് സര്‍വേ നടക്കുക.

Top Stories
Share it
Top