വൈദികരുടെ പീഡനം: ദേശീയ വനിതാ കമ്മീഷന്‍ ഇന്ന് വീട്ടമ്മയുടെ മൊഴിയെടുക്കും

Published On: 2018-07-07T10:30:00+05:30
വൈദികരുടെ പീഡനം: ദേശീയ വനിതാ കമ്മീഷന്‍ ഇന്ന് വീട്ടമ്മയുടെ മൊഴിയെടുക്കും

കൊല്ലം: കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഓര്‍ത്തഡോക്‌സ് സഭ വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ അന്വേഷണ സംഘത്തിന്റെ ശ്രമം. പീഡനത്തിനിരയായ വീട്ടമ്മയുടെ മൊഴി ദേശീയ വനിതാ കമ്മീഷന്‍ ഇന്ന് രേഖപ്പെടുത്തും.

ബലാത്സംഗം നടന്നതായി യുവതി മൊഴിയില്‍ പറയുന്ന ബോര്‍ഡിങ് കറുകച്ചാലിലെ വൈദിക ആശ്രമം എന്നിവിടങ്ങളിലാണ് ഇനി തെളിവെടുപ്പ് അവശേഷിക്കുന്നത്.

ഓര്‍ത്തഡോക്‌സ് സഭാ നേത്യത്വത്തിന് യുവതിയുടേതായി നല്‍കിയിരിക്കുന്ന സത്യപ്രസ്താവനയില്‍ സാക്ഷി ഒപ്പിട്ടവരില്‍ നിന്നും മൊഴിയെടുക്കും. കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള രണ്ടംഗ സംഘം ഇന്ന് തിരുവല്ലയില്‍ എത്തും.

വൈദികരുടെ പീഡനം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയതിന് പിന്നാലെയാണ് ദേശീയ വനിത കമ്മീഷന്‍ യുവതിയില്‍ നിന്ന് നേരിട്ട് മൊഴിയെടുക്കാന്‍ എത്തുന്നത്.

കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മയുടെ നേതൃത്വത്തിലുള്ള രണ്ടംഗ അന്വേഷണ സംഘം രാവിലെ തിരുവല്ലയില്‍ എത്തും.ഡല്‍ഹി ഭദ്രാസനത്തിലെ വൈദികന്‍ ജയ്‌സ് കെ ജോര്‍ജിനൊപ്പം യുവതി താമസിച്ച കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ തെളിവെടുപ്പ് പൂര്‍ത്തിയായി.

ഒരുമിച്ച് താമസിച്ചത് വെളിപ്പെടുത്തുമെന്ന് വൈദികന്‍ ഭീഷണിപ്പെടുത്തിയതിനാലാണ് ഹോട്ടല്‍ ബില്‍ താന്‍ അടച്ചതെന്ന് യുവതി മൊഴി നല്‍കി.നിലവില്‍ ഒളിവില്‍ കഴിയുന്ന 4 പ്രതികളുടെയും മുന്‍കൂര്‍ ജാമ്യ ഹരജി തിങ്കളാഴ്ച കോടതി പരിഗണിക്കും.

Top Stories
Share it
Top