പള്ളികളില്‍ കുമ്പസാരം നിര്‍ത്തണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

Published On: 2018-07-26T16:00:00+05:30
പള്ളികളില്‍ കുമ്പസാരം നിര്‍ത്തണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

ന്യുഡല്‍ഹി: ക്രിസ്ത്യന്‍ പള്ളികളില്‍ കുമ്പസാരം നിര്‍ത്തണമെന്ന് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്ത് ദേശീയ വനിതാ കമ്മീഷന്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ശുപാര്‍ശ കൈമാറിയതായി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ അറിയിച്ചു.

വൈദികര്‍ കുമ്പസാരം ദുരുപയോഗം ചെയ്ത് സ്ത്രീകളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്നും കേരളത്തിലെ വൈദികര്‍ക്കെതിരായ കേസുകള്‍ ദേശീയ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ വൈദികര്‍ക്കെതിരെയുള്ള പീഡനക്കേസുകള്‍ കൂടിവരികയാണ്. പ്രതികള്‍ക്ക് വലിയ തോതില്‍ രാഷ്ട്രീയ സഹായം ലഭിക്കുന്നുണ്ട്. കേസുകളില്‍ പൊലീസ് അന്വേഷണത്തിന്റെ വേഗത പോരായെന്നും രേഖാ ശര്‍മ്മ പറഞ്ഞു.

കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഓര്‍ത്തഡോക്സ് സഭയിലെ വൈദികന്‍ പീഡിപ്പിച്ചതായി യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ വൈദികന്‍ അന്വഷണം നേരിടുകയാണ്.

Top Stories
Share it
Top