കാലവർഷക്കെടുതി: ആദ്യഘട്ടം 80 കോടിയുടെ ധനസഹായമെന്ന് കേന്ദ്ര സംഘം

Published On: 21 July 2018 5:30 AM GMT
കാലവർഷക്കെടുതി: ആദ്യഘട്ടം 80 കോടിയുടെ ധനസഹായമെന്ന് കേന്ദ്ര സംഘം

തി​രു​വ​ന​ന്ത​പു​രം: കാ​ല​വ​ർ​ഷ​ക്കെ​ടു​തിയുമായി ബന്ധപ്പെട്ട് കേരളത്തിന് 80 കോടി രൂപയുടെ ആദ്യഘട്ട ധനസഹായം അനുവദിച്ചതായി കേ​ന്ദ്ര​മ​ന്ത്രി​ കി​ര​ൺ റി​ജിജു​. ദുരന്തം വിലയിരുത്തിയ ശേഷം ബാക്കി തുക തീരുമാനിക്കുമെന്നും മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നൽകുമെന്നും റി​ജി​ജു പറഞ്ഞു.

കാ​ല​വ​ർ​ഷ​ക്കെ​ടു​തി വി​ല​യി​രു​ത്താ​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ കി​ര​ൺ റി​ജി​ജു​വും അ​ൽ​ഫോ​ൺ​സ്​ ക​ണ്ണ​ന്താ​ന​വും രാവിലെയാണ് കേരളത്തിലെത്തിയത്. ഉ​ച്ച​വ​രെ കു​ട്ട​നാ​ട്ടി​ലെ വെ​ള്ള​പ്പൊ​ക്ക​ ബാ​ധി​ത പ്ര​ദേ​ശം സ​ന്ദ​ർ​ശി​ക്കു​ന്ന മ​ന്ത്രി​മാ​ർ ഹെ​ലി​കോ​പ്​​ട​റി​ൽ കോ​ട്ട​യ​ത്തേ​ക്ക്​ പോ​കും

അതേസമയം കേന്ദ്രത്തോട് 1000 കോടി രൂപയുടെ ധനസഹായ പാക്കേജ് ആവശ്യപ്പെടുമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽ കുമർ പറഞ്ഞിരുന്നു. 200 കോടി രൂപ കാർഷിക മേഖലക്ക് മാത്രം ലഭിക്കണമെന്നും കേരളത്തിലെ കാലാവസ്ഥ കണക്കിലെടുത്ത് നഷ്ടപരിഹാര മാനദണ്ഡങ്ങളിൽ കാലോചിതമായ മാറ്റം വേണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചിരുന്നു.

Top Stories
Share it
Top