മഴക്കെടുതി നേരിടാൻ 1000 കോടിയുടെ കേന്ദ്ര പാക്കേജ് വേണം- വി.എസ്. സുനിൽ കുമാർ

Published On: 2018-07-21T10:00:00+05:30
മഴക്കെടുതി നേരിടാൻ 1000 കോടിയുടെ കേന്ദ്ര പാക്കേജ് വേണം- വി.എസ്. സുനിൽ കുമാർ

തിരുവനന്തപുരം: കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലും സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളെ തുടർന്ന് കേന്ദ്രത്തോട് 1000 കോടി രൂപയുടെ ധനസഹായ പാക്കേജ് ആവശ്യപ്പെടുമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ. 200 കോടി രൂപ കാർഷിക മേഖലക്ക് മാത്രം ലഭിക്കണമെന്നും കൃഷി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ കാലാവസ്ഥ കണക്കിലെടുത്ത് നഷ്ടപരിഹാര മാനദണ്ഡങ്ങളിൽ കാലോചിതമായ മാറ്റം വേണം. മഴക്കെടുതിയെ കേന്ദ്രവും സംസ്ഥാനവും ഒറ്റക്കെട്ടായി നേരിടണമെന്നും സുനിൽ കുമാർ ആവശ്യപ്പെട്ടു.

അതേസമയം ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ കാ​ല​വ​ർ​ഷ​ക്കെ​ടു​തി വി​ല​യി​രു​ത്താ​ൻ കേ​ന്ദ്ര​മ​ന്ത്രി​ കി​ര​ൺ റി​ജി​ജു​വിൻെറ നേതൃത്വത്തിൽ കേന്ദ്ര സംഘം ഇന്ന് സംസ്ഥാനത്ത് എ​ത്തുന്നുണ്ട്. പ്രളയബാധിത ജില്ലകളായ എറണാകുളം, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലാണ് മന്ത്രി സന്ദശനം നടത്തുക. രാവിലെ ഒൻപതു മണിയോടെ കൊച്ചിയിലെത്തുന്ന കേന്ദ്രമന്ത്രി 10 മണിക്ക് വ്യമോസേനാ വിമാനം വഴി ആലപ്പുഴയിലേക്കും അവിടെനിന്നും ബോട്ടു മാർഗ്ഗം കുട്ടനാടിലേക്കും പോകും.

Top Stories
Share it
Top