പുഴയും ഭാഷയും നശിക്കുന്നു: ഡോ: അനില്‍ വള്ളത്തോള്‍

തിരൂര്‍ : ഒരു ദേശത്തിന്റെ സംസ്‌കാരത്തിന്റെയും വികസനത്തിന്റേയും മുഖമുദ്രയാണ് അവിടുത്തെ നദികളും, ഭാഷയുമെന്ന് മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ:...

പുഴയും ഭാഷയും നശിക്കുന്നു: ഡോ: അനില്‍ വള്ളത്തോള്‍

തിരൂര്‍ : ഒരു ദേശത്തിന്റെ സംസ്‌കാരത്തിന്റെയും വികസനത്തിന്റേയും മുഖമുദ്രയാണ് അവിടുത്തെ നദികളും, ഭാഷയുമെന്ന് മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ: അനില്‍ വള്ളത്തോള്‍ അഭിപ്രായപ്പെട്ടു. തിരൂര്‍ നഗരസഭ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുഴയും ഭാഷയും നാശത്തിന്റെ വക്കിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. അത് തിരിച്ചുപിടിക്കുക കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. എസ്. ഗിരീഷ് അധ്യക്ഷ്യം വഹിച്ചു

Read More >>