നെടുങ്കയത്ത് മലവെള്ളപാച്ചിലില്‍ കാട്ടാനക്കുട്ടി കരക്കടിഞ്ഞു

Published On: 15 Jun 2018 9:00 AM GMT
നെടുങ്കയത്ത് മലവെള്ളപാച്ചിലില്‍ കാട്ടാനക്കുട്ടി കരക്കടിഞ്ഞു

കരുളായി: നെടുങ്കയത്ത് മലവെള്ള പാച്ചിലില്‍ ആനക്കുട്ടി ഒഴുകിയെത്തി. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് നെടുങ്കയം കോളനിക്ക് സമീപമുള്ള പുഴയോരത്ത് ആനക്കുട്ടി വന്നടിഞ്ഞത്. കോളനിയിലേക്ക് കടന്നു വന്ന ആനക്കുട്ടിയെ കണ്ട് കോളനി നിവാസികള്‍ വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനം വകുപ്പ് അധികൃതരും നാട്ടുകാരും കാടിനു സമീപം കണ്ട ആനക്കൂട്ടത്തിലേക്ക് ആനക്കുട്ടിയെ പറഞ്ഞയച്ചെങ്കിലും തിരികെ വന്നു . ആനക്കുട്ടിയെ വീണ്ടും കാട്ടിലേക്കയച്ച് കാത്തിരിക്കുകയാണ് വനം വകുപ്പ് അധികൃതര്‍ . ഏകദ്ദേശം ഒരു വയസ് തോന്നിക്കുന്നതാണ് ആനക്കുട്ടി.

Top Stories
Share it
Top