കുറിഞ്ഞി ഉദ്യാനം: മന്ത്രിസഭാ ഉപസമതി റിപോര്‍ട്ടിന്  അം​ഗീകാരം

Published On: 2018-04-24 06:30:00.0
കുറിഞ്ഞി ഉദ്യാനം: മന്ത്രിസഭാ ഉപസമതി റിപോര്‍ട്ടിന്  അം​ഗീകാരം

തിരുവന്തപുരം: കുറിഞ്ഞി ഉദ്യാനം സംബന്ധിച്ച മന്ത്രിസഭാ ഉപസമതി റിപോര്‍ട്ട് മന്ത്രിസഭാ യോഗം അംഗീകരിച്ചു. നീലകുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിർത്തി പുനർനിർണയിക്കാനുള്ള ശുപാര്‍ശയാണ് ഉപസമിതി റിപോര്‍ട്ടിന്‍െറ ഉള്ളടക്കം. നിലവിൽ പട്ടയമുള്ളവരെ പ്രദേശത്ത് നിന്ന് ഒഴിവാക്കില്ല. പട്ടയമില്ലാത്തവർക്ക് പകരം ഭൂമി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. രാജു, എം.എം മണി എന്നിവിരടങ്ങിയ സമതിയാണ് അതിർത്തി പുനർനിർണയം ആവശ്യപ്പെട്ട് ശുപാര്‍ശ സമര്‍പ്പിച്ചത്.

എന്നാല്‍ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം 1972 ലെ കേ​ന്ദ്ര​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​​ന്‍റെ ലം​ഘ​നവും സം​സ്ഥാ​ന, കേ​ന്ദ്ര വ​ന്യ​ജീ​വി ബോ​ർ​ഡു​ക​ളു​ടെ അ​ധി​കാ​രവും അ​വ​ഗ​ണി​ച്ചാ​ണ് എന്ന് വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Top Stories
Share it
Top