നീറ്റ് പ്രവേശനം; കഴിഞ്ഞ വര്‍ഷത്തെ സര്‍ക്കാര്‍ നിലപാട് ഇത്തവണ അനുവദിക്കില്ല- കെ എസ് യു 

കോഴിക്കോട്: നീറ്റ് പ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം സ്വീകരിച്ച നടപടി ഇത്തവണ അനുവദിക്കില്ലെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ്...

നീറ്റ് പ്രവേശനം; കഴിഞ്ഞ വര്‍ഷത്തെ സര്‍ക്കാര്‍ നിലപാട് ഇത്തവണ അനുവദിക്കില്ല- കെ എസ് യു 

കോഴിക്കോട്: നീറ്റ് പ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം സ്വീകരിച്ച നടപടി ഇത്തവണ അനുവദിക്കില്ലെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്. കഴിഞ്ഞ വര്‍ഷം മെറിറ്റ് സ്‌കോളര്‍ഷിപ്പ് നല്‍കുമെന്ന് സര്‍ക്കാര്‍ വിദ്യാര്‍ഥികളെ വഞ്ചിക്കുകയാണ് ചെയ്തത്. കഴിഞ്ഞ വര്‍ഷം എത്ര വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു.

വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വായ്പ്പയുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ തുടരുന്ന നിഷേധാത്മക നിലപാടുകള്‍ തിരുത്തണം. വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വായ്പ്പ കുടിശ്ശിക തീര്‍ക്കാന്‍ 2017-18 ബഡ്ജറ്റില്‍ സര്‍ക്കാര്‍ അനുവദിച്ച 974 കോടി രൂപയില്‍ 60.94 കോടി രൂപ മാത്രമെ ചെലവഴിച്ചുള്ളൂ. 60000 ത്തിലേറെ വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായപ്പകള്‍ അനുവദിക്കാത്ത ബാങ്കുകള്‍ക്കെതിരെ കെ എസ് യു സമരം ആരംഭിക്കുമെന്നും അഭിജിത്ത് പറഞ്ഞു.

Read More >>