നീറ്റ് തുടങ്ങി

കോഴിക്കോട്:മെഡിക്കല്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ നീറ്റ് (നാഷണല്‍ എലിജിബിള്‍ കം എന്‍ട്രന്‍സ് ടെസ്റ്റ്) ആരംഭിച്ചു.9.30 മുതല്‍ ഉച്ചക്ക്...

നീറ്റ് തുടങ്ങി

കോഴിക്കോട്:മെഡിക്കല്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ നീറ്റ് (നാഷണല്‍ എലിജിബിള്‍ കം എന്‍ട്രന്‍സ് ടെസ്റ്റ്) ആരംഭിച്ചു.9.30 മുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് പരീക്ഷ.തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,കോട്ടയം,എറണാകുളം,തൃശൂര്‍,പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂര്‍ എന്നിവിടങ്ങളിലായി ഒരു ലക്ഷത്തോളം പരീക്ഷാര്‍ത്ഥികളാണ് സംസ്ഥാനത്തു പരീക്ഷയെഴുതുന്നത്.രാജ്യത്താകമാനം 150 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്.പരീക്ഷ ഫലം ജൂണ്‍ അഞ്ചിനകം പ്രസിദ്ധീകരിക്കും.

പരീക്ഷ കേന്ദ്രങ്ങളില്‍ കര്‍ശന നിയമങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ 7.30 മുതല്‍ തന്നെ പരീക്ഷാര്‍ത്ഥികളെ ഹാളില്‍ പ്രവേശിപ്പിച്ചു തുടങ്ങി.9.30 ന് മുമ്പ് ഹാളില്‍ എത്താത്ത പരീക്ഷാര്‍ത്ഥികളെ പ്രവേശിപ്പിച്ചിട്ടില്ല.പരീക്ഷ എഴുതുന്നവര്‍ക്കുള്ള പേന പരീക്ഷാ കേന്ദ്രത്തില്‍നിന്ന് നല്‍കിയിട്ടുണ്ട്. ഇളം നിറത്തിലുള്ള അരക്കൈ വസ്ത്രങ്ങളും ചെറിയ ഹീലുളള ചെരിപ്പുകളും ഉപയോഗിക്കാനായിരുന്നു നിര്‍ദ്ദേശം.ആഭരണങ്ങള്‍ ധരിക്കാന്‍ സമ്മതിക്കില്ല എന്ന നിര്‍ദ്ദേശം നേരത്തെ നല്‍കിയിരുന്നു.
മിക്ക പരീക്ഷാര്‍ത്ഥികളും പരീക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു തന്നെയായിരുന്നു എത്തിയിരുന്നത്. ആഭരണങ്ങള്‍ ധരിച്ചെത്തിയ വിദ്യാര്‍ഥിനികള്‍ പരീക്ഷാ കേന്ദ്രത്തിന് സമീപത്ത് നിന്ന് ആഭരണങ്ങള്‍ ഊരിമാറ്റി. പെണ്‍കുട്ടികള്‍ക്കു ശിരോവസ്ത്രം ധരിക്കാനുള്ള അവാകാശമുണ്ടായിരുന്നു. ഇവര്‍ പരിശോധനയ്ക്കായി ഒരു മണിക്കൂര്‍ മുമ്പേ പരീക്ഷാ കേന്ദ്രത്തിലെത്താനായിരുന്നു നിര്‍ദ്ദേശം നല്‍കിയത്. മൊബൈല്‍ ഫോണുള്‍പ്പടെയുള്ള ഇലട്രോണിക്ക് ഉപകരണങ്ങള്‍ എല്ലാം പരീക്ഷ ഹാളിന് പുറത്ത് വെച്ചായിരുന്നു വിദ്യാര്‍ഥികള്‍ ഹാളിലേക്ക് പ്രവേശിപ്പിച്ചത്.

Read More >>