66-ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ സച്ചിന്‍ മുഖ്യാതിഥി 

Published On: 26 Jun 2018 3:45 PM GMT
66-ാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ സച്ചിന്‍ മുഖ്യാതിഥി 

ആലപ്പുഴ: അറുപത്തിയാറാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എത്തും. . ഇം​ഗ്ലണ്ടിൽ നടക്കുന്ന ക്രിക്കറ്റ് മത്സരം റദ്ദാക്കിയാണ് ജലമേളക്ക് സച്ചിനെത്തുക. ഓ​ഗസ്റ്റ് 11നാണ് നെഹ്റു ട്രോഫി വള്ളംകളി നടക്കുകയെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. നെഹ്റു ട്രോഫി ജലോത്സവത്തോടെ കേരള ബോട്ട് റേസ് ലീഗിനും (കെബിഎൽ) തുടക്കമാകും. ടൂറിസം വകുപ്പാണ് കെ.ബി.എല്ലിന് നേതൃത്വം നൽകുക.

നെഹ്റു ട്രോഫി ജലമേളയാകും കെബിഎല്ലിന്റെ യോഗ്യതാ മത്സരം. നെഹ്റു ട്രോഫിയിൽ ആദ്യ ഒൻപതു സ്ഥാനങ്ങളിലെത്തുന്ന വള്ളങ്ങൾ തുടർന്നു ലീഗിൽ നടക്കുന്ന 12 മത്സരങ്ങളിലും പങ്കെടുക്കാൻ യോഗ്യത നേടും. എല്ലാ ജലോത്സവങ്ങളിലെയും പ്രകടനം വിലയിരുത്തിയാകും ചാംപ്യനെ നിശ്ചയിക്കുകയെന്നും മന്ത്രി പറഞ്ഞു.

Top Stories
Share it
Top