ലിഗയുടെ മൃതദേഹം നാട്ടുകാര്‍ രണ്ടാഴ്ച മുമ്പ് കണ്ടിരിക്കാമെന്ന് പോലീസ്

Published On: 2018-04-29T09:00:00+05:30
ലിഗയുടെ മൃതദേഹം നാട്ടുകാര്‍ രണ്ടാഴ്ച മുമ്പ് കണ്ടിരിക്കാമെന്ന് പോലീസ്

തിരുവനന്തപുരം: ലാത്വിയന്‍ സ്വദേശിനി ലിഗയുടെ മൃതദേഹം നാട്ടുകാര്‍ രണ്ടാഴ്ച മുമ്പെങ്കിലും കണ്ടിരിക്കാമെന്ന് പോലീസ്. കടുത്ത ദുര്‍ഗന്ധമുണ്ടായിട്ടും നാട്ടുകാര്‍ ഇതറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വാസത്തിലെടുക്കാനാവില്ലെന്നാണ് പോലീസിന്റെ പക്ഷം. കഴിഞ്ഞ ദിവസം പോലീസ് നാട്ടുകാരില്‍ നിന്നും വീണ്ടും മൊഴിയെുത്തിരുന്നു.

ലിഗയുടെ മൃതദേഹം കണ്ടെത്തിയശേഷം ലിഗയെ ഇവിടെ വച്ച് കണ്ടിരുന്നെന്ന് ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഫോട്ടോ പതിച്ച പരസ്യങ്ങള്‍ നല്‍കി വലിയ തോതില്‍ അന്വേഷണം നടക്കുകയും കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിട്ടും ആ സമയങ്ങളിലൊന്നും ഇവര്‍ വിവരമറിയിക്കാഞ്ഞത് സംശയാസ്പദമാണെന്നും പോലീസ് പറയുന്നു.

പ്രതികളെ ഭയന്നാണ് നാട്ടുകാര്‍ വിവരം പുറത്തുപറയാത്തതെന്നാണ് കരുതുന്നത്. നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ളവരടക്കം നിരവധി പേര്‍ ലഹരി ഉപയോഗിക്കാനായി ഇവിടെ ഒത്തുചേരാറുണ്ടായിരുന്നെന്നാണ് വിവരം. കൂടുതല്‍ പേരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Top Stories
Share it
Top