പേരാമ്പ്രയ്ക്ക് ഇനി പുതിയ നമ്പര്‍ 

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന രജിസ്ട്രേഷന്‍ കോഡുകള്‍ ആറെണ്ണം കൂടി അനുവദിച്ചു. പുതിയതായി രൂപീകരിച്ച ആറ് സബ് ആര്‍ടി ഓഫീസുകള്‍ക്കാണ് പുതിയ കോഡുകള്‍...

പേരാമ്പ്രയ്ക്ക് ഇനി പുതിയ നമ്പര്‍ 

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന രജിസ്ട്രേഷന്‍ കോഡുകള്‍ ആറെണ്ണം കൂടി അനുവദിച്ചു. പുതിയതായി രൂപീകരിച്ച ആറ് സബ് ആര്‍ടി ഓഫീസുകള്‍ക്കാണ് പുതിയ കോഡുകള്‍ നിലവില്‍ വന്നത്. കാട്ടാക്കട 74, തൃപ്രയാര്‍ 75, നന്മണ്ട 76, പേരാമ്പ്ര 77, ഇരിട്ടി 78, വെളളരിക്കുണ്ട് 79 എന്നിവയാണ് പുതിയ കോഡുകള്‍.

നിലവില്‍ കെഎല്‍ 01 മുതല്‍ കെഎല്‍ 73 വരെയാണ് സംസ്ഥാനത്തെ പതിനേഴ് ആര്‍ടി ഓഫീസുകള്‍ക്കും അറുപത്തിയൊന്ന് സബ് ആര്‍ടി ഓഫീസുകള്‍ക്കുമായി നല്‍കിയിരുന്നത്. ഇതില്‍ കെഎല്‍ 15 കെഎസ്ആര്‍ടി ബസ്സുകളുടേതാണ്. പുതിയ പ്രഖ്യാപനത്തോടെ രണ്ട് ഫാന്‍സി നമ്പറുകളാണ് കോഴിക്കോട് ജില്ലയ്ക്ക് ലഭിച്ചത്. കെഎല്‍ 11, കെഎല്‍ 77. സംസ്ഥാനത്ത് പുതിയ ആറ് സബ് ആര്‍ടി ഓഫീസുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

Story by
Next Story
Read More >>