മുലപ്പാൽ തൊണ്ടയിൽ തടഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു

Published On: 2018-06-07T16:45:00+05:30
മുലപ്പാൽ തൊണ്ടയിൽ തടഞ്ഞ് പിഞ്ചുകുഞ്ഞ് മരിച്ചു

കോട്ടയം: കടുത്തുരുത്തി പൂഴിക്കോലിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. പൂഴിക്കുന്നേൽ അനീഷ്-രേണുക ദന്പതികളുടെ മകളാണ് മരിച്ചത്.

രാവിലെ ഒൻപതോടെ കുഞ്ഞിനെ കട്ടിലിൽ കിടത്തി അമ്മ പാലുകൊടുക്കുന്നതിനിടെയാണ് സംഭവം. കുഞ്ഞു പാലുകുടിക്കുന്നതിനിടെ അമ്മ ഉറങ്ങിപ്പോയി. തുടർന്ന് കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് മനസിലാക്കിയാണ് മാതാവ് ഉണർന്നത്. ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ ഉടൻ തന്നെ കടുത്തുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മുട്ടുചിറയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Top Stories
Share it
Top