ചാനൽ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞു; രണ്ടു പേരെ കാണാതായി

കോട്ടയം: മഴക്കെടുതി റിപ്പോർട്ട് ചെയ്യാൻ പോയ മാതൃഭൂമി വാർത്താ ചാനലിലെ രണ്ടു പേരെ വള്ളം മറിഞ്ഞ് കാണാതായി. കടുത്തുരുത്തിയിലാണ് സംഭവം. സ്ട്രിങ്ങർ സജി,...

ചാനൽ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞു; രണ്ടു പേരെ കാണാതായി

കോട്ടയം: മഴക്കെടുതി റിപ്പോർട്ട് ചെയ്യാൻ പോയ മാതൃഭൂമി വാർത്താ ചാനലിലെ രണ്ടു പേരെ വള്ളം മറിഞ്ഞ് കാണാതായി. കടുത്തുരുത്തിയിലാണ് സംഭവം. സ്ട്രിങ്ങർ സജി, ഡ്രൈവർ ബിബിൻ എന്നിവരെയാണ് കാണാതായത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന റിപ്പോർട്ടർ ശ്രീധരനെയും കാമറാമാൻ അഭിലാഷിനെയും നാട്ടുകാർ രക്ഷപ്പെടുത്തി.

ഇവരെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ കടുത്തുരുത്തി മുണ്ടാറിലേക്കുള്ള യാത്രക്കിടെ എഴുമാന്തുരുത്ത് കായലിലായിരുന്നു അപകടം.

Story by
Read More >>