കനത്ത മഴ: നെയ്യാര്‍ ഡാം നിറഞ്ഞു; ജാഗ്രതാ നിര്‍ദ്ദേശം

Published On: 2018-06-11 05:30:00.0
കനത്ത മഴ: നെയ്യാര്‍ ഡാം നിറഞ്ഞു; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമിലെ ജലനിരപ്പ് 83.45മീറ്ററില്‍ എത്തി. ഡാമിന്റെ പരമാവധി ശേഷിയായ 84.75മീറ്ററിനടുത്ത് വെള്ളത്തിന്റെ അളവ് എത്തുന്നതിനാല്‍ 84.40മീ എത്തുമ്പോള്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനാണ് സാധ്യത. ആയതിനാല്‍ തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, കരമനയാര്‍,കിള്ളിയാര്‍ എന്നിവിടങ്ങളില്‍ കുളിക്കുന്നതോ ഇറങ്ങുന്നതോ ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

Top Stories
Share it
Top