എൻഎച്ച്എം ജീവനക്കാരുടെ സംസ്ഥാനതല ഫുട്ബാൾ മത്സരം: മലപ്പുറം ജേതാക്കൾ 

ജേതാക്കളായ മലപ്പുറം ജില്ലാ ടീം​ കണ്ണൂർ: ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി 'വരൂ കളിക്കാം,...

എൻഎച്ച്എം ജീവനക്കാരുടെ സംസ്ഥാനതല ഫുട്ബാൾ മത്സരം: മലപ്പുറം ജേതാക്കൾ 

ജേതാക്കളായ മലപ്പുറം ജില്ലാ ടീം​

കണ്ണൂർ: ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയുടെ ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി "വരൂ കളിക്കാം, ജീവിതശൈലീരോഗങ്ങളെ അകറ്റി നിർത്താം' എന്ന സന്ദേശവുമായി എൻ.എച്ച്.എം ജീവനക്കാർക്കായി നടത്തിയ സംസ്ഥാനതല ഫുട്ബാൾ ടൂർണമെന്റിൽ മലപ്പുറം ജില്ല ജേതാക്കളായി. ഫൈനലിൽ കാസർകോടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മലപ്പുറം പരാജയപ്പെടുത്തിയത്.

കോഴിക്കോടിന്റെ ആഷിക് ആണ് ടൂർണമെന്റിലെ ടോപ്പ് സ്കോറർ. കാസർകോടിന്റെ ഉദൈഫ് മികച്ച ഗോൾ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂരിനാണ് ഫെയർ പ്ലേ അവാർഡ്. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിൽ 14 ജില്ലകളുടെയും ടീമുകൾ മാറ്റുരച്ചു. ജേതാക്കൾക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസസ്ഥിരം സമിതി ചെയർമാൻ കെ.പി. ജയബാലൻ ട്രോഫി സമ്മാനിച്ചു. ദേശീയ ആരോഗ്യ ദൗത്യം ഡിപിഎം ഡോ. കെ.വി ലതീഷ്, എൻഎച്ച്എം എംപ്ലോയീസ് യൂനിയൻ കണ്ണൂർ ജില്ലാ സെക്രട്ടറി നിതിൻ എന്നിവർ സംസാരിച്ചു.

Read More >>