നിപ നിയന്ത്രണവിധേയമാകുന്നു

കോഴിക്കോട്: സംസ്ഥാനത്തൊട്ടാകെ ഭീതി പരത്തിയ നിപ വൈറസ് ബാധ നിയന്ത്രണത്തിലേക്കെന്ന് സൂചന. തിങ്കളാഴ്ച ലഭിച്ച 18 പരിശോധന ഫലങ്ങളിലും പുതുതായി വൈറസ് ബാധ...

നിപ നിയന്ത്രണവിധേയമാകുന്നു

കോഴിക്കോട്: സംസ്ഥാനത്തൊട്ടാകെ ഭീതി പരത്തിയ നിപ വൈറസ് ബാധ നിയന്ത്രണത്തിലേക്കെന്ന് സൂചന. തിങ്കളാഴ്ച ലഭിച്ച 18 പരിശോധന ഫലങ്ങളിലും പുതുതായി വൈറസ് ബാധ കണ്ടെത്തിയില്ലെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത പറഞ്ഞു. സംശയത്തിന്റെ പേരില്‍ അഞ്ച് പേരെ കൂടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇവരടക്കം 24പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 240പേരുടെ പരിശോധനാ ഫലങ്ങളില്‍ 222 എണ്ണവും നെഗറ്റീവാണ്. വൈറസ് ബാധയുടെ ഉറവിടമറിയാന്‍ പരിശോധന തുടരുകയാണ്. നേരത്തെ പരിശോധനക്കയച്ച വവ്വാലുകളിലും മുയലുകളിലും വൈറസ് സാന്നിദ്ധ്യം കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ രോഗം പകര്‍ന്ന ഉറവിടം കണ്ടെത്താന്‍ എല്ലാ സാധ്യതകളും അന്വേഷിക്കുന്നുണ്ടെന്ന് ഡല്‍ഹി നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജയ് കിരണ്‍ അറിയിച്ചു.