നിപ വൈറസ്; വടക്കന്‍ ജില്ലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം

Published On: 2018-05-23T18:45:00+05:30
നിപ വൈറസ്; വടക്കന്‍ ജില്ലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം

തിരുവന്തനപുരം: നിപ വൈറസ് ജാഗ്രതയുടെ ഭാഗമായി വടക്കന്‍ ജില്ലകളായ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം. സംസ്ഥാനത്തിന്റെ ഏത് ഭാഗങ്ങിളിലേക്കും യാത്ര ചെയ്യുന്നതും സുരക്ഷിതമാണെന്നും വടക്കന്‍ മേഖലയിലേക്ക് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നുമാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം.

കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്ത നിപാ വൈറസ് ഒരു കുടുംബത്തെ കേന്ദ്രീകരിച്ചുള്ളതാണെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. നിലവില്‍ കോഴിക്കോട്ടും മലപ്പുറത്തും മാത്രമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെങ്കിലും സമീപ ജില്ലകളായതിനാലാണ് കണ്ണൂര്‍, വയനാട് എന്നിവിടങ്ങളിലും ജാഗ്രത നല്‍കുന്നത്.

വൈറസ്​ ബാധ കേരളത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബഹ്റൈൻ പൗരൻമാരോട് ആവശ്യപ്പെട്ടു. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ബഹ് റൈൻ കോൺസിലേറ്റാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മുംബൈയിൽ പ്രവർത്തിക്കുന്ന കോൺസിലേറ്റ് ട്വിറ്ററിലൂടെ പൗരൻമാർക്ക് ജാഗ്രതാ നിർദേശം നൽകുകയായിരുന്നു.നിപ വൈറസി​​െൻറ പശ്​ചാത്തലത്തിൽ ഇന്ത്യ സന്ദർശിക്കുന്ന പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് യു.എ ഇ. ഇന്ത്യൻ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും യു.എ.ഇ പൗരൻമാരോട്​ നിർദേശിച്ചു.

Top Stories
Share it
Top