12 പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; പത്തു മരണം; രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

Published On: 22 May 2018 8:45 AM GMT
12 പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; പത്തു മരണം; രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: സംസ്ഥാനത്ത് 12 പേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. സ്ഥിരീകരിച്ചവരില്‍ പത്തുപേര്‍ മരിച്ചു. രണ്ടുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. ഇന്നു രാവിലെ മരിച്ച കൂരാച്ചുണ്ട്, നാദാപുരം സ്വദേശികള്‍ക്കും നിപ സ്ഥിരീകരിച്ചതായി മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി മലപ്പുറത്ത് മരിച്ച രണ്ടുപേര്‍ക്കും നിപ സ്ഥിരീകരിച്ചിരിക്കുകയാണ്.

അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന 11 പേരില്‍ ആറുപേര്‍ നിരീക്ഷണത്തിലാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ വൈദ്യുത ശ്മശാനത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ ദഹിപ്പിക്കുകയെന്നും മന്ത്രി അറിയിച്ചു. നിപ വൈറസ് സംബന്ധിച്ച സംശയങ്ങള്‍ക്ക് സര്‍ക്കാര്‍ ഹെല്‍പ് ലൈന്‍ രൂപീകരിച്ചിട്ടുണ്ട്. 1056 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ചാല്‍ വിവരങ്ങള്‍ അറിയാം.

Top Stories
Share it
Top