നിപ വൈറസ്: നിയമസഭയില്‍ അടിയന്തര പ്രമേയം

Published On: 5 Jun 2018 7:15 AM GMT
നിപ വൈറസ്: നിയമസഭയില്‍ അടിയന്തര പ്രമേയം

തിരുവനന്തപുരം: നിപ വൈറസ് ബാധയെ കുറിച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അനുമതി നല്‍കി. എംകെ മുനീറാണ് അടയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. നിപ ഭീതിയെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം നടക്കുന്നുവെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു.

നിയമസഭയുടെ ഇന്നത്തെ എല്ലാ നടപടിക്രമങ്ങളും മാറ്റിവച്ചാണു ചര്‍ച്ച നടത്തുക. ഇതേത്തുടര്‍ന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിപായെകുറിച്ച് സഭയില്‍ നടത്താനിരുന്ന പ്രസ്താവന വേണ്ടെന്നു വച്ചു. നിയമസഭാ ചട്ടം 300 അനുസരിച്ചാണു മന്ത്രി പ്രത്യേക പ്രസ്താവന നടത്താനിരുന്നത്

Top Stories
Share it
Top