സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്ന് യാത്രാരേഖ

കോഴിക്കോട്: നിപ വൈറസ് ബാധയേറ്റ് ആദ്യം മരിച്ച പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി മുഹമ്മദ് സാബിത്ത് മലേഷ്യയിലേക്ക് പോയിട്ടില്ലെന്ന് യാത്രാരേഖ. വിദേശത്ത്...

സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്ന് യാത്രാരേഖ

കോഴിക്കോട്: നിപ വൈറസ് ബാധയേറ്റ് ആദ്യം മരിച്ച പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി മുഹമ്മദ് സാബിത്ത് മലേഷ്യയിലേക്ക് പോയിട്ടില്ലെന്ന് യാത്രാരേഖ. വിദേശത്ത് നിന്നാണ് സാബിത്തിന് നിപ ബാധിച്ചതെന്ന സംശയത്തെ തുടര്‍ന്ന് സാബിത്തിന്റെ സഞ്ചാര പഥം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ സാബിത്തിന്റെ പാസ്‌പോര്‍ട്ട് പരിശോധിച്ചപോഴാണ് സാബിത്ത് മലേഷ്യയിലേക്ക് പോയിട്ടില്ലെന്ന് വ്യക്തമായത്.

പാസ്‌പോര്‍ട്ടില്‍ സാബിത്ത് സമീപകാലത്ത് യാത്രചെയ്തത് യുഎഇയിലേക്ക് മാത്രമാണെന്നാണ് പാസ്‌പോര്‍ട്ടിലുള്ളത്. 2017 ഫെബ്രുവരി 13ന് ദുബായിലേക്ക് പോയ സാബിത്ത് ആറുമാസത്തിന് ശേഷം ഒക്ടോബറില്‍ തിരിച്ചെത്തി.


സാബിത്തിനൊപ്പം നിപ ബാധിച്ച് മരിച്ച സഹോദരന്‍ സ്വാലിഹും മലേഷ്യയില്‍ പോയതിന് തെളിവില്ല. സ്വാലിഹിന്റെ പാസ്‌പോര്‍ട്ട് പരിശോധിച്ചതിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.


വവ്വാലില്‍ നിന്നാണ് നിപ വൈറസ് പടര്‍ന്നതെന്ന നിഗമനത്തില്‍ തന്നെയാണ് ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും. കഴിഞ്ഞ ദിവസം കിണറ്റില്‍ നിന്ന് പിടിച്ച വവ്വാലുകള്‍ ഷഡ്പദങ്ങളെ ഭക്ഷിക്കുന്നവയായിരുന്നു. ഇവ നിപ വൈറസ് വാഹകരല്ലെന്ന് ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു.

പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലിലാണ് നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. ഇതേതുടര്‍ന്ന് പ്രദേശത്ത് നിന്നും ഇത്തരം വവ്വാലുകളെ പിടിച്ച് പരിശോധനയ്ക്ക് അയക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Read More >>