ലിനിയുടെ മക്കൾക്ക് നിപയില്ല; പരിശോധന ഫലം നെ​ഗറ്റീവ്

കോഴിക്കോട്: നിപ വൈറസ് ബാധിച്ചു മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ രണ്ടു മക്കള്‍ക്കും നിപയില്ല. ഇരുവരുടേയും രക്ത പരിശോധനാഫലം...

ലിനിയുടെ മക്കൾക്ക് നിപയില്ല; പരിശോധന ഫലം നെ​ഗറ്റീവ്

കോഴിക്കോട്: നിപ വൈറസ് ബാധിച്ചു മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ രണ്ടു മക്കള്‍ക്കും നിപയില്ല. ഇരുവരുടേയും രക്ത പരിശോധനാഫലം നെഗറ്റീവാണ്. രണ്ടു പേരേയും പനി ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അഞ്ചും വയസുള്ള റിഥുലും രണ്ടു വയസ്സുള്ള സിദ്ധാര്‍ഥുമാണ് ചികില്‍സയിലുള്ളത്. ലിനിയുടെ രണ്ട് മക്കള്‍ക്കും സാധാരണ പനിയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കടയില്‍ നിപ വൈറസ് ബാധിച്ച് ആദ്യം മരിച്ച സാബിത്തിനെ ആശുപത്രിയില്‍ ശുശ്രൂഷിച്ചത് ലിനിയായിരുന്നു. തുടർന്ന് സാബിത്തിൽ നിന്നും നിപ വൈറസ് ബാധിച്ചാണ് ലിനി മരിച്ചത്. വൈറസ് പടരാതിരിക്കാൻ ആരോഗ്യവകുപ്പ് ഇടപ്പെട്ട് ലിനിയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോവാതെ കോഴിക്കോട്ടെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു.