നിപയെന്ന് സംശയം; മെഡിക്കല്‍ കോളേജിലുള്ളവരുടെ പരിശോധനാ ഫലം രണ്ടുദിവസത്തിനകം

Published On: 25 Jun 2018 7:15 AM GMT
നിപയെന്ന് സംശയം; മെഡിക്കല്‍ കോളേജിലുള്ളവരുടെ പരിശോധനാ ഫലം രണ്ടുദിവസത്തിനകം

കോഴിക്കോട്: നിപ വൈറസ് ബാധിച്ചെന്ന സംശയത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ തദ്ദേശ സ്വയംഭരണ പ്രതിനിധിയും രണ്ടു മക്കളും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. ഇവരുടെ പരിശോധനാ ഫലം രണ്ടുദിവസത്തിനികം ലഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ പറഞ്ഞു.

പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇവരെ മെഡിക്കല്‍ കോളജിലെ ഐസൊലേറ്റഡ് വാര്‍ഡിലേക്ക് മാറ്റിയത്. ചികിത്സയിലുള്ള മൂവരുടെയും സ്ഥിതി ഗുരുതരമല്ല. ഇവരുടെ സാമ്പിളുകള്‍ സ്വകാര്യ ആശുപത്രിയില്‍നിന്ന് മണിപ്പാല്‍ വൈറസ് റിസര്‍ച് സെന്ററിലേക്ക് പരിശോധനക്കയച്ചിട്ടുണ്ട്.

Top Stories
Share it
Top